കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പ്; തിരുത്താൻ കോൺ​ഗ്രസുകാർ ആർജവം കാണിക്കണമെന്ന് മന്ത്രി എ.കെ ബാലൻ

കെ. സുധാകരൻ എം.പിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ. കെ ബാലൻ. കെ സുധാകരൻ ഒരിക്കൽ പോലും അത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പാടില്ലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

കെ. സുധാകരന് ചെറുപ്പം മുതൽ പിണറായി വിജയനോട് വെറുപ്പാണ്. അത്തരത്തിലൊരു പ്രതികരണം പാടില്ലെന്ന് പറയാൻ കോൺ​ഗ്രസുകാർ ആർജവം കാണിക്കണം. സുധാകരനെ കോൺ​ഗ്രസുകാർ തിരുത്തണമെന്നും എ. കെ ബാലൻ പറഞ്ഞു.

അതിനിടെ, സുധാകരനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രം​ഗത്തെത്തി. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് സുധാകരൻ പരാമർശിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നയാളല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Story Highlights – A K Balan, K Sudhakaran, Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top