ജെ. പി നദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്. എപ്പി‍ഡമിക് ആക്ട് അനുസരിച്ച് നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ‌‌

അഞ്ഞൂറോളം പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി നേതാവ് ബാബു കരിയാട് ആണ് കേസിലെ ഒന്നാം പ്രതി.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് ജെ. പി നദ്ദ കേരളത്തിൽ എത്തിയത്. നെടുമ്പാശേരിയിലെത്തിയ നദ്ദയെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരുടെ വൻ സന്നാഹം എത്തിയിരുന്നു.

Story Highlights – J P Nadda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top