ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

r v babu

ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെ എറണാകുളം നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടു എന്ന പരാതിയിലായിരുന്നു അറസ്റ്റ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ വകുപ്പ് പ്രകാരം ആണ് ആര്‍ വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് കുറുമശേരിയിലെ ബേക്കറിയുടമക്ക് ഹിന്ദു ഐക്യവേദി കത്ത് നല്‍കിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ആര്‍ വി ബാബു യൂട്യൂബ് വിഡിയോ പോസ്റ്റ് ചെയ്തത്. ഹലാല്‍ ചിക്കന്‍ വെളുത്തിരിക്കുന്നു എന്നായിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Story Highlights – hindu ikya vedi, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top