Advertisement

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തും

February 5, 2021
Google News 2 minutes Read

ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് ഏകദിന നിരാഹാര സമരം നടത്തും.സംസ്ഥാന വ്യാപകമായി എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ഡോക്ടര്‍മാര്‍ നിരാഹാരം അനുഷ്ഠിക്കാനാണ് തീരുമാനം. ഒപിക്ക് മുടക്കം വരാതെയായിരിക്കും സമരം നടക്കുക.

രാവിലെ എട്ട് മുതല്‍ 24 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നതായിരിക്കും നിരാഹാര സമരം. പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയും സമരം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഫെബ്രുവരി ഒന്‍പത് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.നേരത്തേ സൂചനാ പണിമുടക്കും അതിനു ശേഷം ആരംഭിച്ച അധ്യയനവും – ഔദ്യോഗിക യോഗങ്ങളും പൂര്‍ണമായും ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരപരിപാടികള്‍ തുടരുകയുമാണ്.

Story Highlights – Medical college doctors will go on a one-day hunger strike today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here