സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ല: മന്ത്രി ഇ പി ജയരാജന്‍

culprits called adoor prakash after murder says ep jayarajan

സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. പിന്‍വാതിലിലൂടെ വന്ന ചിലരാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. 15 വര്‍ഷമായി ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. യോഗ്യതയുണ്ടെങ്കില്‍ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയാല്‍ എന്താണ് പ്രശ്‌നമെന്ന് ഇ പി ജയരാജന്‍ ചോദിച്ചു. യോഗ്യത ഇല്ലെങ്കില്‍ അത് തെളിയിക്കട്ടെയെന്ന് ഇ പി ജയരാജന്‍.

Read Also :എല്‍ഡിഎഫ് വന്‍ വിജയം നേടും: മന്ത്രി ഇ.പി. ജയരാജന്‍

അതേസമയം പബ്ലിക് സര്‍വീസ് കമ്മീഷന്‍ പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ യുവനിരയിലുള്ളവരുടെ ഭാര്യമാരെ എല്ലാം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നു. തൊഴിലില്ലാത്ത യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണിതെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനങ്ങള്‍ പുന:പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദമായ മുഴുവന്‍ നിയമനങ്ങളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വ്യക്തമാക്കി. നാളെ സെക്രട്ടറിയറ്റിലേക്ക് യുത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും.

Story Highlights – e p jayarajan, m b rajesh, psc

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top