മൈ ജിയുടെ നവീകരിച്ച അത്യാധുനിക സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ പ്രവര്‍ത്തനമാരംഭിച്ചു

my g

കേരളത്തിലെ ഇലക്ട്രോണിക് വ്യാപാര രംഗത്തെ പ്രമുഖ ബ്രാന്‍ഡ് നെയിം ആയ മൈ ജിയുടെ ആധുനീകരിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സര്‍വീസ് സെന്റര്‍ കോഴിക്കോട് പോറ്റമ്മലില്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചു. അത്യാധുനികവും കൃത്യതയാര്‍ന്നതുമായ ഉപകരണങ്ങളോട് കൂടിയ ലാബും സര്‍വൈലന്‍സ് ക്യാമറാ സൗകര്യത്തോടും കൂടി 2400 ചതുരശ്ര അടിയില്‍ കേരളത്തിലെ തന്നെ ഏറ്റവും വലുതും സുതാര്യവുമായ റിപ്പയറിംഗ് സംവിധാനവുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ആധുനിക ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന അവസരത്തില്‍ മനുഷ്യ ശരീരത്തില്‍ നിന്നുമുള്ള സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അവയുടെ മദര്‍ ബോര്‍ഡുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതിനാല്‍ ആ സാഹചര്യം ഒഴിവാക്കുന്നതിനായി എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയുള്ള ഇഎസ്ഡി പ്രൊട്ടക്ടഡ് ലാബാണ് റിപ്പയറിംഗിനായി മൈ ജിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ ഏതൊരാളെ സംബന്ധിച്ചും വളരെ വിലപ്പെട്ടതാണ്. നമ്മുടെ വിലയേറിയ ഒരുപാടു ഡാറ്റകളും ബാങ്കിംഗ് ആപ്ലിക്കേഷനുകളും അടങ്ങിയതാണ് അത്. ആ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകള്‍ റിപ്പയറിംഗിന് കൊടുക്കേണ്ടി വരുമ്പോള്‍ അത് എത്രത്തോളം സുരക്ഷിതമാകുമെന്നത് ഏതൊരാളെയും ആശയക്കുഴപ്പത്തിലാക്കുന്നു.

Read Also : മൈ ജിയുടെ പുതിയ 83-ാം ഷോറൂം അടൂരില്‍ പ്രവർത്തനം ആരംഭിച്ചു

ആ സാഹചര്യത്തിലാണ് ഏറ്റവും സുരക്ഷിതമായ സര്‍വീസ് മൈ ജി നിങ്ങള്‍ക്കായി ഒരുക്കുന്നത്. മൈ ജിയുടെ പുതിയ സര്‍വീസ് സെന്ററില്‍ വളരെ വിശ്വാസപൂര്‍വം മൊബൈല്‍ ഫോണുകള്‍ റിപ്പയറിംഗിന് കൊടുക്കാന്‍ സാധിക്കും, അതിലൂടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കഴിയും.

ഇഎസ്ഡി പ്രൊട്ടക്ടഡ് ഉപകരണങ്ങള്‍ മാത്രമുപയോഗിക്കുന്ന ഈ ലാബില്‍ ലോകത്ത് ലഭ്യമായ അതിനൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനം ലഭ്യമാണ്. മികച്ച സാങ്കേതിക സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ഗവേഷണ വിഭാഗം (R&D) ഇതിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ്. കൂടാതെ എല്ലാ വിധ സ്‌പെയര്‍ പാര്‍ട്‌സുകളും ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയ കേന്ദ്രീകൃത സ്‌പെയര്‍ പാര്‍ട്‌സ് സ്റ്റോക്ക് സിസ്റ്റം, ഉപഭോക്താക്കളുടെ സാങ്കേതിക സംശയ നിവാരണത്തിനുള്ള സൗകര്യം, സാങ്കേതിക സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കാണുന്നതിന് സാധ്യമായ രീതിയില്‍ സജ്ജമാക്കിയ റിപ്പയറിംഗ് ലാബുകള്‍ എന്നിവയും പ്രത്യേകതകളാണ്.

ഉപകരണങ്ങളുടെ റിപ്പയറിംഗിന് മുന്‍പ് സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യതയും ഗുണ നിലവാരവും ഉപഭോക്താക്കള്‍ക്ക് മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 മണി മുതല്‍ വൈകുന്നേരം 9 മണി വരെ ആഴ്ചയില്‍ എല്ലാ ദിവസവും മൈ ജി കെയര്‍ സര്‍വീസ് സെന്ററിന്റെ സേവനം ലഭ്യമാണ്. ഈ മേഖലയിലെ റീട്ടയില്‍ സര്‍വീസ് സെന്ററുകള്‍ക്ക് ഹയര്‍ ലെവല്‍ റിപ്പയറിംഗ് സേവനം ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഇതിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിരിക്കുന്നു.

Story Highlights – my g, advertorial, advertisement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top