എൽഡിഎഫിൽ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം; കുപ്രചാരണങ്ങൾ അതിന്റെ ഭാ​ഗമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ

എൽഡിഎഫിൽ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ബോധപൂർവം ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ. കുപ്രചാരണങ്ങൾ അതിന്റെ ഭാ​ഗമാണ്. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. എൻ.സി.പിക്ക് പാലാ സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിരുന്നു. പക്ഷേ എന്ന് കാണുമെന്ന് നിശ്ചയിച്ചിട്ടില്ല. പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തന്നെ എൻ.സി.പി മത്സരിക്കുമെന്നും ശശീന്ദ്രൻ കോഴിക്കോട് പറഞ്ഞു.

Story Highlights – A K Saseendran, NCP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top