മലപ്പുറം പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം

മലപ്പുറം പെരുമ്പടപ്പ് വന്നേരി സ്കൂളിലും കൊവിഡ് വ്യാപനം. 33 അധ്യാപകർക്കും 43 വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധിച്ച 53 വിദ്യാർത്ഥികളിൽ 43 പേർക്കും, 33 അധ്യാപകരിൽ 33 പേർക്കും പോസിറ്റീവായി. അധ്യാപകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തിയത്
മലപ്പുറം ജില്ലയിലെ തന്നെ മാറഞ്ചേരി മുക്കാല സ്കൂളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മാറഞ്ചേരി ഗവൺമെന്റ് സ്കൂളിൽ 40 അദ്ധ്യാപകർക്കും 140 വിദ്യാർത്ഥികൾക്കുമാണ് കേവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് പുറത്ത് വന്നത്. സ്ക്കൂളിലെ ഒരു വിദ്യാർത്ഥിക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പെരുമ്പടപ്പ് വന്നേരി ഹൈസ്കൂളിലും മാറഞ്ചേരി മുക്കാല ഹയര്‍ സെക്കണ്ടറി സ്കൂളിലുമായി നടത്തിയ പരിശോധനയിൽ അധ്യാപകരിലും വിദ്യാര്‍ത്ഥികളും അടക്കം 256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രണ്ട് സ്കൂളിലും കൂടുതൽ പേരിൽ ആൻ്റിജൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Story Highlights – malappuram one more school covid spread
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here