Advertisement

വിശ്വാസികളെ അംഗീകരിച്ചുകൊണ്ട് മാത്രമേ മുന്നോട്ട് പോകാനാവൂ: എംവി ഗോവിന്ദൻ

February 7, 2021
Google News 2 minutes Read
acknowledging believers MV Govindan

നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വിശ്വാസികളെ അംഗീകരിച്ച് കൊണ്ട് മാത്രമേ ഏത് പുരോഗമന പ്രസ്ഥാനത്തിനും  മുന്നോട്ട് പോകാനാവൂ എന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എംവി ഗോവിന്ദൻ. ശബരിമല യുവതീപ്രവേശന വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം. കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പറയാൻ പോലും കഴിയാത്ത സ്ഥിതിയിൽ സിപിഐഎം മാറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എംവി ഗോവിന്ദൻ രാജ്യത്തെ തൊഴിലാളി വർഗ്ഗത്തോട് മാപ്പ് പറയണമെന്ന് കെ സുധാകരനും പ്രതികരിച്ചു.

അധ്യാപക സംഘടനയായ കെഎസ്ടിഎ യുടെ കണ്ണൂർ ജില്ലാ സമ്മേളന വേദിയിലാണ് ശബരിമല വിഷയമടക്കം സൂചിപ്പിച്ചുകൊണ്ട് എംവി ഗോവിന്ദന്റെ പരാമർശം. ജന്മിത്തത്തിൻ്റെ പിടിയിൽ നിന്ന് പോലും മോചിതമാകാത്ത ഇന്ത്യൻ സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും പ്രവർത്തിക്കാൻ കഴിയുന്ന ജനാധിപത്യ ഉള്ളടക്കത്തെ മനസിലാക്കി മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : ശബരിമല കരടുബിൽ; അഭിപ്രായം അറിയിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ

കമ്മ്യൂണിസത്തെ തന്നെ ചവറ്റുകൊട്ടയിലെറിഞ്ഞ സാഹചര്യത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് പ്രസക്തിയില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞത് ശരിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതീകവാദം ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് സമ്മതിച്ച എംവി ഗോവിന്ദൻ രാജ്യത്തെ തൊഴിലാളി വർഗ്ഗത്തോട് മാപ്പ് പറയണമെന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. എം.വി ഗോവിന്ദന് ഇപ്പോഴാണ് ബുദ്ധിയുദിച്ചതെന്നും സുധാകരൻ പറഞ്ഞു.

Story Highlights – We can only move forward by acknowledging the believers: MV Govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here