ഇത്രയും ക്രൂരത നിറഞ്ഞ ഒരു സർക്കാരിനെ മുൻപ് കണ്ടിട്ടില്ല; മമത ബാനർജി

Cruel Government Mamata Banerjee

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്രയും ക്രൂരത നിറഞ്ഞ ഒരു സർക്കാരിനെ താൻ മുൻപ് കണ്ടിട്ടില്ല എന്നാണ് മമത പറഞ്ഞത്. അംഫാൻ ചുഴലിക്കാറ്റിൽ കേന്ദ്രം നൽകിയ തുക വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത കേന്ദ്രത്തെ വിമർശിച്ചത്. കൊവിഡും ചുഴലിക്കാറ്റും കാരണം 2542 കോടി രൂപയ്ക്കു മുകളിൽ തുക ചെലവഴിക്കേണ്ടി വന്നു എന്നും മമത ബാനർജി പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളിന് മേൽ ഗുജറാത്തിന് അധികാരം സ്ഥാപിക്കാൻ കഴിയില്ലെന്ന് മമതാ ബാനർജി പറഞ്ഞിരുന്നു. ബംഗാൾ ഭരിക്കുന്നത് ബംഗാളികൾ തന്നെയായിരിക്കുമെന്നും മമത പറഞ്ഞു. വടക്കൻ ബംഗാളിലെ ആലിപുർദ്വാറിൽ റാലിയിൽ പങ്കെടുക്കവേയായിരുന്നു മമതയുടെ പ്രസ്താവന.

ബംഗാളികളും അല്ലാത്തവരും തമ്മിൽ വ്യത്യാസമില്ലെന്നും എല്ലാവരെയും ഒപ്പം കൂട്ടുമെന്നും മമത കൂട്ടിച്ചേർത്തു. ബിഹാറിൽ നിന്നോ, ഉത്തർ പ്രദേശിൽ നിന്നോ, രാജസ്ഥാനിൽ നിന്നോ, തെരായിയിൽ നിന്നോ, ദോവാറിൽ നിന്നോ ആകട്ടെ. എന്നാൽ ഗുജറാത്തിന് ഒരിക്കലും ബംഗാളിന് മുകളിൽ അധികാരം സ്ഥാപിക്കാൻ ആകില്ലെന്ന് ഓർക്കണം. ബംഗാളിൽ വസിക്കുന്നവരെ ബംഗാൾ ഭരിക്കൂവെന്നും മമത പറഞ്ഞു.

Story Highlights – Never Seen Such A Cruel Government Says Mamata Banerjee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top