കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവനിരയ്ക്ക് പ്രാധാന്യം; പാലക്കാട് തന്നെ മത്സരിക്കാൻ ആഗ്രഹമെന്നും ഷാഫി പറമ്പിൽ

കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കൂടുതൽ പരിഗണനയുണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. വിജയസാധ്യതയുള്ള സീറ്റ് യുവാക്കൾക്ക് നൽകും. ഇക്കാര്യത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് അനുകൂല പ്രതികരണമാണുള്ളതെന്നും ഷാഫി പറമ്പിൽ ട്വന്റിഫോറിനോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിക്കാൻ തന്നെയാണ് ആഗ്രഹം. പാർട്ടി നേതൃത്വം തന്റെ താത്പര്യം കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാറ്റത്തിന്റെ വിഷയം തന്റെ മുന്നിലില്ല. വലിയ ഭൂരിപക്ഷം പാലക്കാട് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഷാഫിയെ മലമ്പുഴയിലേക്ക് മാറ്റണമെന്ന ചർച്ചകൾ സജീവമായിരിക്കെയാണ് പ്രതികരണം.
Story Highlights – Shafi parambil, congress candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here