സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ലെന്ന് മന്ത്രി ഇ. പി ജയരാജൻ

സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ലെന്ന് വ്യക്തമാക്കി മന്ത്രി ഇ. പി ജയരാജൻ. പത്തും ഇരുപതും വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരെ പിരിച്ചുവിടാനാകില്ല. അവരെ സ്ഥിരപ്പെടുത്തുകയാണ് വേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നത് ഒരു ജീവകാരുണ്യ പ്രവർത്തനമാണ്. ആ പോസ്റ്റുകളൊന്നും പി.എസ്.സി തസ്തികകളല്ല. ഇവരെ സ്ഥിരപ്പെടുത്തുക എന്നുള്ളതല്ലാതെ മറ്റൊരു നടപടിയും ആർക്കും സ്വീകരിക്കാനാവില്ല. അതുകൊണ്ട് അവരുടെ കുടുംബം സുരക്ഷിതമാക്കി ആ കുടുംബങ്ങളെങ്കിലും മര്യാദക്ക് കഴിയട്ടെ. അതിനെ നശിപ്പിക്കാൻ പുറപ്പെടരുതെന്നും മന്ത്രി പറഞ്ഞു.

പി.എസ്.സി റാങ്ക് ഹോൾഡേഴ്സിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നിട്ടുണ്ട്. എല്ലാവർക്കും ജോലി നൽകുക എന്നുള്ളതാണ് തങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights – E P jayarajan, PSC Rank holders protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top