ഇന്ത്യക്കെതിരായ ജയം; ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്ത്

England Top test championship

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്ത്. 70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇംഗ്ലണ്ട് സജീവമാക്കി.

ന്യൂസീലൻഡ് ആണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ച ടീം. 70 ശതമാനമാണ് ന്യൂസീലൻഡിൻ്റെ പോയിൻ്റ് ശതമാനം. 69.2 ശതമാനം പോയിൻ്റുള്ള ഓസ്ട്രേലിയ മൂന്നാമതാണ്. ന്യൂസിലൻഡിനൊപ്പം ഫൈനൽ കളിക്കാൻ സാധ്യതയുള്ളത് ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾക്കാണ്. 2-1, 3-1 എന്ന സ്കോറിന് ജയിച്ചാൽ ഇന്ത്യ ഫൈനലിലെത്തും. 3-0, 4-0, 3-1 എന്ന സ്കോറിൽ ഈ പരമ്പര വിജയിച്ചാൽ ഇംഗ്ലണ്ട് ഫൈനൽ കളിക്കും. 1-0, 2-0, 2-1 എന്ന സ്കോറിന് ഇംഗ്ലണ്ട് ജയിച്ചാലോ 1-1, 2-2 എന്ന നിലയിൽ പരമ്പര സമനില ആയാലോ ഓസ്ട്രേലിയ ഫൈനലിലെത്തും.

Read Also : ഇന്ത്യ 192 റൺസിനു പുറത്ത്; ഇംഗ്ലണ്ടിന് കൂറ്റൻ ജയം

അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവച്ചെന്ന് റിപ്പോർട്ട് വന്നിരുന്നു. ജൂൺ 10 നു തീരുമാനിച്ചിരുന്ന ഫൈനൽ, ഇപ്പോൾ ജൂൺ 18ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ഐപിഎൽ ഫൈനൽ തീയതിയുമായി ഉണ്ടായേക്കാവുന്ന ക്ലാഷ് ആണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നീട്ടിവെക്കാൻ കാരണം. ഐപിഎൽ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ക്വാറൻ്റീൻ നിബന്ധന ഉള്ളതിനാൽ അതിനു വേണ്ട സമയം നൽകണമെന്നാണ് ഐസിസിയുടെ തീരുമാനം.

Story Highlights – England Move To Top In World Test Championship Point Table

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top