ഋഷഭ് പന്ത് ഉള്ളതുകൊണ്ടാണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാതിരുന്നത്: ജോ റൂട്ട്

Rishabh Pant Joe Root

ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ഉള്ളതുകൊണ്ടാണ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാതിരുന്നതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. പന്ത് ഒരു സെഷൻ ബാറ്റ് ചെയ്താൽ തന്നെ കാര്യങ്ങൾ മാറിമറിയുമെന്നും അത്തരം ഒരു സമ്മർദ്ദം ഏറ്റെടുക്കാൻ തനിക്ക് താത്പര്യമുണ്ടായിരുന്നില്ല എന്നും റൂട്ട് പറഞ്ഞു. ടെസ്റ്റ് വിജയിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു റൂട്ട്.

“നേരത്തെ ഡിക്ലയർ ചെയ്യാമായിരുന്നു. പക്ഷേ, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതിൽ സന്തോഷമുണ്ട്. ജയമോ സമനിലയോ മാത്രമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. 400 എത്തിയിട്ട് വേഗത്തിൽ സ്കോർ ചെയ്യാനായിരുന്നു പ്ലാൻ.”- വാർത്താസമ്മേളനത്തിൽ റൂട്ട് പറഞ്ഞു.

Read Also : ഇന്ത്യക്കെതിരായ ജയം; ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്ത്

227 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ കെട്ടുകെട്ടിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

മത്സരത്തിൽ വിജയിച്ചതോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ തലപ്പത്തെത്തി. 70.2 ശതമാനം പോയിൻ്റാണ് ഇപ്പോൾ ഇംഗ്ലണ്ടിന് ഉള്ളത്. ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ ഇന്ത്യ നാലാം സ്ഥാനത്തേക്കിറങ്ങി. 68.3 ശതമാനം പോയിൻ്റാണ് ഇന്ത്യക്ക് ഉള്ളത്. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇംഗ്ലണ്ട് സജീവമാക്കി.

Story Highlights – Rishabh Pant Factor Kept Us From Declaring Joe Root

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top