വഞ്ചനാ കേസ്: ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സണ്ണി ലിയോൺ

വഞ്ചനാ കേസിൽ സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കാൻ പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് നീക്കം.

സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് ആണ് പരാതിക്കാരൻ. കേസിൽ ക്രൈംബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു.

കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നാണ് നടിയുടെ മൊഴി. 29 ലക്ഷം രൂപയാണ് പരിപാടിക്ക് വേണ്ടി അഡ്വാൻസായി വാങ്ങിയത്. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകി. എന്നിട്ടും ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ നൽകിയ മൊഴിയിൽ പറയുന്നു.

Story Highlights – Sunny Leone, High court of Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top