നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയാറാണെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ

നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധയാണെന്ന് ഇ.എസ്. ബിജിമോള്‍ എംഎല്‍എ. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും മത്സരിക്കാന്‍ തയാറാണ്. പീരുമേട് മണ്ഡലത്തില്‍ എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണുള്ളത്. മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പരാതികളൊന്നുമില്ല. വിവാദങ്ങളെല്ലാം മാധ്യമ സൃഷ്ടി മാത്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ തോട്ടം നയം പീരുമേട്ടില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ചുവെന്നും ഇ.എസ്. ബിജിമോള്‍ എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.

പീരുമേട് മണ്ഡലത്തില്‍ ഇടത് മുന്നണിക്കായി ആര് മത്സരിച്ചാലും ജയിക്കാന്‍ അനുകൂല സാഹചര്യമാണ്. ലൈഫ് മിഷനും അടിസ്ഥാന സൗകര്യ വികസനവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. റോഡുകളുടെ വികസനത്തില്‍ മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടുണ്ട്. ഏത് മേഖല എടുത്ത് നോക്കിയാലും വികസനം സാധ്യമായിട്ടുണ്ടെന്നും ബിജിമോള്‍ എംഎല്‍എ പറഞ്ഞു.

Story Highlights – es bijimol mla ready to contest assembly elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top