സാമ്പത്തിക തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സാമ്പത്തിക തട്ടിപ്പ് കേസിൽ നടി സണ്ണി ലിയോണും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പെരുമ്പാവൂർ സ്വദേശിയുടെ പരാതിയിന്മേൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബർ അടക്കമുള്ള 3 പേരും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങൾ മാത്രമാണെന്നും, അറസ്റ്റ് ചെയ്യുമെന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയാണ് ഹർജി. സിംഗിൾ ബെഞ്ച് ജഡ്ജി അശോക് മേനോനാണ് ഹർജി പരിഗണിക്കുക. കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കേസിൽ സണ്ണി ലിയോണിനെ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Story Highlights – Sunny leone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top