Advertisement

പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ കെ.സുരേന്ദ്രന്‍

February 10, 2021
Google News 1 minute Read

പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ത്ഥിത്വം തള്ളാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരം സംബന്ധിച്ച് തീരുമാനം ഈ മാസം ഇരുപതിന് മുന്‍പുണ്ടാകും. ഈ തെരഞ്ഞെടുപ്പിലും ശബരിമല വിഷയം ചര്‍ച്ചയാക്കുമെന്നും വിശ്വാസികളെ കുറിച്ച് സംസാരിക്കാന്‍ യുഡിഎഫിനും എല്‍ഡിഎഫിനും അര്‍ഹതയില്ലെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയിലെ അഞ്ചു മണ്ഡലങ്ങളിലും ബിജെപി അനുകൂല സാഹചര്യമാണുള്ളതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. മണ്ഡലങ്ങള്‍ പിടിക്കാന്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനുമാണ് പാര്‍ട്ടി തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കെ.സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം തള്ളിക്കളയാതെ സുരേന്ദ്രന്റെ പ്രതികരണം. ഈ മാസം ഇരുപതിന് വിജയ് യാത്രയ്ക്ക് മുമ്പ് തീരുമാനമുണ്ടാകും.

ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സുരേന്ദ്രന് നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

Story Highlights – K Surendran candidature Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here