മെഡിക്കൽ കോളജ് ഡോക്ടേഴേസ് നടത്താനിരുന്ന സമരം പിൻവലിച്ചു

medical college teachers strike called off

മെഡിക്കൽ കോളജ് ഡോക്ടേഴേസ് നടത്താനിരുന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ സമവായമായതിനെ തുടർന്നാണ് തത്കാലം സമരത്തിലേക്കില്ലെന്ന് കെജിഎംസിടിഎ എറിയിച്ചത്.

2017 മുതലുള്ള ശമ്പള കുടിശിക ലഭ്യമാക്കുന്നതിനുള്ള ശുപാർശ ധനമന്ത്രിക്ക് നൽകുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായി കെജിഎംസിടിഎ അറിയിച്ചു. സമരം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ഉണ്ടാവുകയെന്നും സംഘടന അറിയിച്ചു.

Story Highlights – medical college teachers strike called off

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top