ശിവാജി ഗണേശന്റെ മകൻ രാംകുമാർ ബിജെപിയിലേക്ക്

Ramkumar Sivaji Ganesan BJP

മുൻ കോൺഗ്രസ് എംപിയും തമിഴ് ഇതിഹാസ നടനുമായിരുന്ന ശിവാജി ഗണേശൻ്റെ മകൻ രാംകുമാർ ഗണേശൻ ബിജെപിയിലേക്ക്. തമിഴ്നാട് ബിജെപി നേതാവ് എൽ മുരുഗൻ്റെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവിയുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച അദ്ദേഹം പാർട്ടിയിൽ അംഗത്വമെടുക്കും.

“ഞാൻ ബിജെപിയിൽ ചേരാൻ പോവുകയാണ്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയെ എല്ലാവർക്കും ഇഷ്ടമാണ്. പിതാവ് കോൺഗ്രസുകാരൻ ആയിരുന്നെങ്കിൽ എനിക്ക് ബിജെപിയിൽ ചേർന്നു പ്രവർത്തിക്കാനാണ് ഇഷ്ടം.”- രാംകുമാർ പറഞ്ഞു.

രാംകുമാറിൻ്റെ തീരുമാനത്തിൽ സംസ്ഥാന കോൺഗ്രസ് പാർട്ടി ഖേദം രേഖപ്പെടുത്തി. “ശിവാജിയുടെ മകൻ രാംകുമാർ ബിജെപിയിൽ ചേരുന്നു എന്ന വാർത്ത എന്നെ സങ്കടപ്പെടുത്തിയിരിക്കുകയാണ്. ആർക്കും ഏത് പാർട്ടിയിലും ചേരാമെങ്കിലും ശിവാജി ഗണേശൻ്റെ മകൻ ബിജെപിയിൽ ചേരുന്നത് വ്യത്യസ്തമാണ്. ഞാൻ ശിവാജി ഗണേശനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും മതനിരപേക്ഷ സംഘങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹിച്ചതെന്ന് എനിക്കറിയാം. ഇന്ത്യയിലെ ജനങ്ങൾ ആദ്യം ഇന്ത്യക്കാരാണെന്നും എല്ലാ മതങ്ങളും തുല്യമാണെന്നും അദ്ദേഹം പറയുമായിരുന്നു.”- കോൺഗ്രസ് നേതാവ് ചന്ദ്രശേഖരൻ പറഞ്ഞു.

Story Highlights – Producer Ramkumar, son of Sivaji Ganesan, to join the BJP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top