കൊടുവള്ളിയിൽ കാരാട്ട് റസാഖ് വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും

കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ കാരാട്ട് റസാഖ് വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം നേതൃത്വം നിർദേശം നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കുമെന്നും കാരാട്ട് റസാഖ് ട്വന്റിഫോറിനോട് പറഞ്ഞു.
കൊടുവള്ളി നിലനിർത്താൻ സാധിക്കുമോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. വികസനത്തോടൊപ്പം നിൽക്കുന്നവരാണ് കൊടുവള്ളിയിലെ ജനങ്ങൾ. കൊടുവള്ളിയെ സംബന്ധിച്ചിടത്തോളം സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ളത് വെറും വിവാദങ്ങൾ മാത്രമാണ്. കൊടുവള്ളിയെ വിവാദങ്ങളിലേക്ക് തള്ളിവിടുക എന്നതാണ് ലക്ഷ്യം. കേസിൽ കൊടുവള്ളിക്കാർ ആരും തന്നെ പ്രതികളാകുന്നില്ല. ജനങ്ങൾക്ക് തന്നെ അറിയാമെന്നും റസാഖ് പറഞ്ഞു.
Read Also :‘സ്വർണക്കടത്തുമായി ബന്ധമില്ല, പ്രതികളാരും എന്റെ പേര് പറഞ്ഞിട്ടില്ല’: കാരാട്ട് റസാഖ് എംഎൽഎ
എംഎൽഎയുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ നൂറ് ശതമാനം ആത്മവിശ്വാസത്തിലാണ്. അഞ്ച് വർഷം കൊണ്ട് 1240 കോടിയുടെ വികസനം മണ്ഡലത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞുവെന്നും കാരാട്ട് റസാഖ് കൂട്ടിച്ചേർത്തു.
Story Highlights – karat Rasaq, Koduvalli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here