മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്; മുന്നണി വിടണം എന്ന് നിര്‍ദ്ദേശം

സംസ്ഥാന ഘടകത്തില്‍ പിളര്‍പ്പ് ഉണ്ടാകും എന്ന് ഉറപ്പായതോടെ നിര്‍ണായകമായ മാണി സി. കാപ്പന്‍ – ശരദ് പവാര്‍ കൂടിക്കാഴ്ച ഇന്ന്. എന്‍സിപി മുന്നണി വിടണം എന്ന നിര്‍ദ്ദേശവുമായാകും മാണി സി. കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന് ഒപ്പം ശരദ് പവാറിനെ കാണുക. ഇടത് മുന്നണി വിടുന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ സൂചന നല്‍കിയിട്ടില്ലാത്ത ദേശീയ നേതൃത്വം വെള്ളിയാഴ്ച ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കും.
പാലാ സീറ്റ് കിട്ടില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നതോടെ എന്‍സിപി പിളരുമെന്ന കാര്യത്തില്‍ വ്യക്തതയായി. കാപ്പന്‍ തനിച്ചാകുമോ അതോ പാര്‍ട്ടിയും എല്‍ഡിഎഫ് വിടുമോ എന്നതാണ് ഇനി പ്രധാനമായും വ്യക്തമാകേണ്ടത്. യുഡിഎഫിലേക്കുള്ള പോക്കില്‍ തനിക്കൊപ്പം നേതൃത്വം മുഴുവനുമുണ്ടാകുമെന്നാണ് മാണി സി.കാപ്പന്റെ അവകാശവാദം.
മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ ദേശീയ നേതൃത്വം വെള്ളിയാഴ്ചയാകും പ്രഖ്യാപിക്കുക. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നുമുള്ള കാപ്പന്റെ മറുപടിയിലെ ആതമവിശ്വാസം എന്‍സിപി നേതൃത്വത്തിന്റെ ആലോചന എന്താണെന്ന് വ്യക്തമാക്കുന്നു. ഇടത് മുന്നണി വിടുന്ന കാര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ ഇനിയും തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 10 ജില്ലാ കമ്മിറ്റികള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കാപ്പന്‍ വിരുദ്ധ, എ. കെ. ശശീന്ദ്രന്‍ വിഭാഗത്തിന്റെ അവകാശവാദം. പീതാംബരന്‍ മാസ്റ്ററും മാണി സി. കാപ്പനും ഇന്ന് ശരദ് പവാറുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷമാകും ദേശീയ നേതൃത്വം നിലപാട് കൈക്കൊള്ളുക.
Story Highlights – Mani c. kappan – Sharad Pawar meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here