പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടു; ജാമ്യവ്യവസ്ഥ ലംഘിച്ച് ഇബ്രാഹിം കുഞ്ഞ്

Ebrahimkunju violates bail conditions

പാലാരിവട്ടം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ്. മമ്പുറം മഖാം സന്ദർശിക്കാനുള്ള അനുമതി ദുരുപയോഗം ചെയ്ത് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തി. എറണാകുളം ജില്ല വിടരുതെന്ന ജാമ്യവ്യവസ്ഥയിൽ വിചാരണ കോടതി അദ്ദേഹത്തിന് ഇളവ് നൽകിയിരുന്നു. മമ്പുറം മഖാം സന്ദർശിക്കാൻ മാത്രമായിരുന്നു കോടതി ഇളവ് നൽകിയത്. എന്നാൽ ഈ ഇളവ് ദുരുപയോഗം ചെയ്താണ് അദ്ദേഹം പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ടത്. കളമശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യത്തിൽ ഇരുവരും ചർച്ച നടത്തിയതായി സൂചനയുണ്ട്. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് ഇബ്രാഹിം കുഞ്ഞ് പാണക്കാട്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതയാണ് വിവരം.

കളമശ്ശേരി സീറ്റിന്റെ കാര്യത്തിൽ ഇബ്രാഹിം കുഞ്ഞിനെ തള്ളാതെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗെത്തെത്തിയിരുന്നു. കേസുകളുള്ള എംഎൽഎമാരെ മാറ്റി നിർത്തുന്നതിനെ കുറിച്ച് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്ന് മജീദ് പറഞ്ഞു. സ്വയം പ്രഖ്യാപിത സ്ഥാനാർഥികളെ അംഗീകരിക്കാൻ സാധിക്കിലെന്നും മജീദ് കൂട്ടിച്ചേർത്തു.

Story Highlights – Ebrahimkunju violates bail conditions

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top