Advertisement

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

February 13, 2021
2 minutes Read

അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ടെക്‌സസിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഫോര്‍ത്ത് വെര്‍ത്തിന് സമീപമുള്ള ഐ-35 ഡബ്ല്യു ഹൈവേയിലാണ് അപകടം നടന്നത്. നിരവധിയാളുകളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപകടം പറ്റിയവരുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.

നിരവധിയാളുകള്‍ക്ക് സംഭവ സ്ഥലത്തുതന്നെ വൈദ്യസഹായം നല്‍കാന്‍ സാധിച്ചു. ധാരാളം ട്രക്കുകള്‍ അപകടത്തില്‍പ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കുറച്ചു. പ്രതികൂല കാലാവസ്ഥയും മഞ്ഞും മഴയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Story Highlights – Major crash kills 6 injures dozens on I-35W in Fort Worth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top