Advertisement

മാണി സി കാപ്പന്‍ പോയത് എന്‍സിപിയെ ബാധിക്കില്ല: ടി പി പീതാംബരന്‍

February 13, 2021
Google News 2 minutes Read
mani c kappan t p peethambaran

മാണി സി കാപ്പന്‍ പോയത് പാര്‍ട്ടിയെ ബാധിക്കില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍. മാണി സി കാപ്പന്‍ പോകുന്നത് പാലായില്‍ ക്ഷീണമുണ്ടാക്കിയേക്കാം. ഏത് നേതാവ് പോയാലും ചെറിയ തോതില്‍ ക്ഷീണമുണ്ടാകും. ജില്ലാ നേതാക്കള്‍ കൂടെയുണ്ടെന്നുള്ള മാണി സി കാപ്പന്റെ അവകാശ വാദങ്ങള്‍ കണ്ടറിയാം. പാര്‍ട്ടി വിട്ടുപോയാല്‍ നടപടി ഉണ്ടാകുമെന്നും ടി പി പീതാംബരന്‍.

നേരത്തെ തന്നെ മാണി സി കാപ്പനെ തള്ളി ടി പി പീതാംബരന്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് വിട്ടു എന്നത് കാപ്പന്റെ പ്രഖ്യാപനം മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി നിലപാട് വ്യക്തമാക്കും മുന്‍പ് മാണി സി കാപ്പന്‍ തീരുമാനമെടുത്തത് അനുചിതമെന്നും ടി പി പീതാംബരന്‍ പറഞ്ഞു.

Read Also : എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ടി.പി. പീതാംബരന്‍

ഇന്ന് രാവിലെയാണ് എല്‍ഡിഎഫ് വിട്ടുവെന്ന സൂചന നല്‍കി മാണി സി കാപ്പന്‍ മാധ്യമങ്ങളെ കണ്ടത്. ഘടകകക്ഷിയായി യുഡിഎഫില്‍ പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

Story Highlights – t p peethambaran, mani c kappan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here