2016ൽ ജനം ഭരണ മാറ്റം ആഗ്രഹിച്ചു, ശാപം ഒഴിഞ്ഞു കിട്ടണമെന്ന് ആഗ്രഹിച്ചു : പിണറായി വിജയൻ

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഈ സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണി പറഞ്ഞു. പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു.
2016ൽ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങൾ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ചി വർഷം കൊണ്ട് എൽഡിഎഫ് പറഞ്ഞത് മുഴുവൻ നടപ്പാക്കാൻ ശ്രമിച്ചു. ഓരോ വർഷവും എത്രത്തോളം നടപ്പാക്കി എന്ന പ്രോഗ്രസ് റിപ്പോർട്ടും സർക്കാർ അവതരിപ്പിച്ചു. കേരത്തിൽ ഒന്നും നടക്കില്ല എന്ന സ്ഥിതി മാറ്റി. നിരാശ മാറ്റി സർക്കാർ പ്രത്യാശ പകർന്നു. എല്ലാ വിഭാഗവും എൽഡിഎഫ് തുടർച്ച വേണമെന്ന് ആഹിക്കുന്നു. ജനങ്ങൾക്കൊപ്പം സർക്കാർ ഉണ്ടായിയുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനം അറിഞ്ഞ അനുഭവമാണ് അത്’- മുഖ്യമന്ത്രി പറഞ്ഞു.
അടിവേര് നഷ്ടപെട്ട യുഡിഎഫ് അവരെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് വരുത്താൻ ശ്രമിച്ചു. പ്രതിപക്ഷത്തിനൊപ്പം ചില കേന്ദ്ര ഏജൻസികളും ചില മാധ്യങ്ങളും ചേർന്നു. എന്നാൽ എൽഡിഎഫിനെ ഒന്നും ചെയ്യാൻ ഇവർക്ക് ആയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾ കരുത്തുറ്റ കോട്ട എൽഡിഎഫിനായി തീർത്തു. പുതിയ ലോകത്തിന് അനുസരിച്ചുള്ള വികസനമാണ് എൽഡിഎഫ് കാഴ്ചവച്ചത്. നാട്ടിലെ പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നത് എൽഡിഎഫാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Highlights – pinarayi vijayan inaugurates ldf march
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here