‘അടിത്തറ ഇളകിയത് എൽഡിഎഫിന്റെ, കൂടുതൽ നേതാക്കൾ യുഡിഎഫിലേക്ക് വരുന്നു’; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്കിടെ മഖ്യമന്ത്രി നടത്തിയ വിമർശനത്തിന് മറുപടി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടിത്തറ ഇളകിയത് എൽഡിഎഫിന്റേതാണെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. യുഡിഎഫിന്റെ അടിവേര് നഷ്ടപെട്ടുവെന്നും, യുഡിഎഫ് അവരെ പോലെ കെട്ടവരാണ് എൽഡിഎഫ് എന്ന് വരുത്താൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ജാഥയുടെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്കാണ് ചെന്നിത്തലയുടെ മറുപടി.
എൽഡിഎഫിൽ നിന്ന് കൂടുതൽ നേതാക്കൾ യുഡിഎഫിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മാണി സി കാപ്പന്റെ വരവ് ഗുണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാണി സി കാപ്പൻ വരുന്നത് യുഡിഎഫിന് ഗുണകരമാണെന്ന് ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നു. യുഡിഎഫിന് പാലായിൽ ജയിക്കാൻ കഴിയും. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ പുതുമുഖങ്ങൾക്ക് മുൻഗണന നൽകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Story Highlights – ramesh chennithala reply to pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here