ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (13-02-2021)

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു
രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും
ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.
രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം
ഈ മാസം 23 വരെ രാജ്യവ്യാപകമായി കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന സ്ഥലങ്ങളും തിയതിയും അടങ്ങിയ പട്ടിക സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തുവിട്ടു. കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് മൂന്ന് സംസ്ഥാനങ്ങളിലെ ഏഴ് കിസാന്‍ മഹാ പഞ്ചായത്തുകള്‍ക്ക് നേതൃത്വം നല്‍കും.
രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി
രാഹുല്‍ ഗാന്ധിക്ക് എതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി ബിജെപി. കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കവെ മരണമടഞ്ഞ 200 ഓളം പേരെ അനുസ്മരിക്കാന്‍ മൗനപ്രാര്‍ത്ഥന നടത്തിയ സംഭവത്തിലാണ് അവകാശ ലംഘനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here