മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വൈറ്റ് ഹൗസ്

മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയതിന് ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്ത് വൈറ്റ് ഹൗസ്. പ്രസ് സെക്രട്ടറി ജെൻ പാസകിയാണ് തന്റെ ഡെപ്യൂട്ടിമാരിൽ ഒരാളായ ടി. ജെ ഡക്‌ലോയെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. ഒരാഴ്ചത്തേയ്ക്കാണ് നടപടി.

ഒരു മാധ്യമപ്രവർത്തകയുമായുള്ള ഡക്‌ലോയുടെ പ്രണയബന്ധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ പൊളിറ്റികോയുടെ വനിതാ റിപ്പോർട്ടറെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാർത്ത പ്രസിദ്ധീകരിച്ചാൽ അവരെ തകർത്തുകളയുമെന്നും ഡക്‌ലോ പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ മാധ്യമപ്രവർത്തകയോട് ഡക്‌ലോ ക്ഷമാപണം നടത്തിയിരുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്‌കി പറഞ്ഞു. അദ്ദേഹത്തെ ഇനിമുതൽ പൊളിറ്റികോയുടെ റിപ്പോർട്ടർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ജെൻ പാസ്‌കി വ്യക്തമാക്കി.

Story Highlights – White House suspends deputy press secretary for threatening reporter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top