ഇന്ത്യയിലെ ക്രിക്കറ്റിംഗ് സംവിധാനത്തെ പുകഴ്ത്തി ഇമ്രാൻ ഖാൻ

Imran Khan Indian cricket

ഇന്ത്യയിലെ ക്രിക്കറ്റിംഗ് സംവിധാനത്തെ പുകഴ്ത്തി പാകിസ്താൻ പ്രധാനമന്ത്രിയും മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാൻ ഖാൻ. ഇന്ത്യ പണ്ട് മുതലേ മികച്ച ടീം ആയിരുന്നു എന്നും ഇപ്പോൾ ക്രിക്കറ്റിംഗ് സംവിധാനത്തിലെ പുരോഗതി ഇന്ത്യയെ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്ന് ആക്കിയെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയിലേക്ക് നോക്കൂ. അവർ ലോകത്തിലെ ഏറ്റവും മികച്ച ടീം ആയി മാറുകയാണ്. നമുക്ക് കൂടുതൽ പ്രതിഭകളുണ്ടെങ്കിലും അവർ ക്രിക്കറ്റ് ഘടന മെച്ചപ്പെടുത്തി.”- ഇമ്രാൻ ഖാൻ പറഞ്ഞു. ക്രിക്കറ്റിംഗ് സംവിധാനം മെച്ചപ്പെടുത്തിയാൽ പാകിസ്താനും ലോകോത്തര ടീമായി മാറുമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു. “ക്രിക്കറ്റ് ഘടന മെച്ചപ്പെടാൻ സമയമെടുക്കും. പ്രതിഭകളെ മിനുക്കിയെടുക്കാനും സമയം ആവശ്യമാണ്. എന്നാൽ, നമ്മുടെ ടീമും ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാകും.”- ഇമ്രാൻ ഖാൻ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. രണ്ടാം ദിവസം അവസാനിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. ശുഭ്മൻ ഗിൽ (14) ആണ് പുറത്തായത്. ഗില്ലിനെ ജാക്ക് ലീച്ച് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. നിലവിൽ ഇന്ത്യക്ക് 249 റൺസ് ലീഡ് ഉണ്ട്.

Story Highlights – Imran Khan praises Indian cricket system

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top