വിജയ് ഹസാരെ ട്രോഫി; മഹാരാഷ്ട്രയെ ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

Ruturaj Gaikwad captain Maharashtra

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിക്കുള്ള മഹാരാഷ്ട്ര ടീമിനെ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും. 20 അംഗ ടീമിനെയാണ് മഹാരാഷ്ട്ര പ്രഖ്യാപിച്ചിരിക്കുന്നത്. കേദാർ ജാദവ്, രാഹുൽ ത്രിപാഠി തുടങ്ങിയ താരങ്ങളും മഹാരാഷ്ട്ര ടീമിൽ അടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 20 മുതലാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുക.

ഗ്രൂപ്പ് ഡിയിലാണ് മഹാരാഷ്ട്ര ഉൾപ്പെട്ടിരിക്കുന്നത്. മുംബൈ, ഡൽഹി, ഹിമാചൽ പ്രദേശ്, പുതുച്ചേരി, രാജസ്ഥൻ എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിൽ ഉള്ളത്. ഫെബ്രുവരി 21ന് ഹിമാചൽ പ്രദേശിനെതിരെയാണ് മഹാരാഷ്ട്രയുടെ ആദ്യ മത്സരം. ജയ്പൂരിലാണ് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക.

Read Also : വിജയ് ഹസാരെ ട്രോഫി: ശ്രേയാസ് അയ്യർ മുംബൈ ക്യാപ്റ്റൻ; അർജുൻ തെണ്ടുൽക്കർക്ക് ഇടമില്ല

മാർച്ച് ഒന്നിന് വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം മർച്ച് 8നാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുക. മാർച്ച് 14നാണ് ഫൈനൽ.

സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും.

Story Highlights – vijay hazare Ruturaj Gaikwad named as captain of Maharashtra team

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top