നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് പൊലീസ്

ആക്ടിവിസ്റ്റ് നികിത ജേക്കബിന് ഖാലിസ്ഥാന്‍ പ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് ഡല്‍ഹി പൊലീസ്. നികിത ജേക്കബിന്റെ വീട്ടില്‍ നിന്ന് ലാപ്ടോപ്പുകളും ഫോണും പിടിച്ചെടുത്തു. നികിത ജേക്കബിന്റെ ഇ- മെയില്‍ രേഖകളും പൊലീസിന് ലഭിച്ചു. ദിഷ രവി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തി.
ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശന്തനുവിനുമെതിരെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഡല്‍ഹി പൊലീസാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അഭിഭാഷക കൂടിയായ നികിത ജേക്കബിനെതിരെ മുംബൈ ഹൈക്കോടതിയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കെടുത്തുവെന്നാണ് ഡല്‍ഹി പൊലീസ് വാദം. നിയമാവകാശ നിരീക്ഷണാലയം നികിതയ്ക്കെതിരെ പരാതി നല്കി രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്ഐആര്‍ തേടി.
Read Also : ഗ്രെറ്റ ടൂൾ കിറ്റ് കേസ്; ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനുവിനുമെതിരെ ജാമ്യമില്ലാ വാറണ്ട്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ക്യാമ്പയിന് നടത്താന്‍ വിദേശ സെലിബ്രിറ്റികള്‍ക്ക് നികിത സൗകര്യമൊരുക്കി എന്നാണ് നിയമാവകാശ നിരീക്ഷണാലയം ഡല്‍ഹി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. വിദേശ സെലിബ്രിറ്റികള്‍ക്ക് നികിത ഈ തരത്തില്‍ ക്യാമ്പയിന് നടത്തി എന്നും അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ പറയുന്നു.
Story Highlights – farmers protest, greta thunberg
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.