കോണ്‍ഗ്രസിലേക്ക് എന്നതിലെ ‘ലേക്ക്’ ഒഴിവാക്കാം, പണ്ടേ കോണ്‍ഗ്രസുകാരന്‍: വേദിയില്‍ ഇടവേള ബാബു

idavela babu

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് സിനിമാ താരങ്ങളായ ഇടവേള ബാബുവും രമേഷ് പിഷാരടിയും. ആലപ്പുഴ ഹരിപ്പാട് വച്ചാണ് ഇരുവരും പരിപാടിയുടെ ഭാഗമായത്.

കോണ്‍ഗ്രസി’ലേക്ക്’ എന്ന പ്രയോഗം ഒഴിവാക്കാമെന്നായിരുന്നു തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇടവേള ബാബു പറഞ്ഞത്. പഴയ കോണ്‍ഗ്രസുകാരനാണ്. കെഎസ്‌യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. തങ്ങളില്‍ പലരും കോണ്‍ഗ്രസുകാരെന്നും ഇടവേള ബാബു.

കോണ്‍ഗ്രസ് അനുഭാവിയാണെന്നും എറെ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും ഇടവേള ബാബു പറഞ്ഞു. പാര്‍ട്ടിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നാണ് ഇടവേള ബാബു തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Story Highlights – idavela babu, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top