മീശ നോവലിന് അവാര്‍ഡ്; പ്രതിഷേധവുമായി ബിജെപി

എസ് ഹരീഷിന്റെ മീശ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം കനപ്പിച്ച് ബിജെപി. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
Read Also : കോണ്‍ഗ്രസുമായി അടുപ്പം സ്ഥാപിച്ച മേജര്‍ രവിയെ തിരികെ എത്തിക്കാന്‍ ബിജെപി നേതൃത്വം
പുരസ്ക്കാരം പിന്‍വലിക്കണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. എസ് ഹരീഷിന്റെ മീശയാണ് മികച്ച നോവലായി തെരഞ്ഞെടുത്തത്.
Story Highlights – s harish, bjp
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.