ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന് ജാമ്യം

santhosh eapan

ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് കസ്റ്റംസ് അറിയിച്ചു. കുറച്ച് സമയം മുന്‍പാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

കേസില്‍ സന്തോഷ് ഈപ്പന്‍ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് ശേഷമാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കി.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത സന്തോഷ് ഈപ്പന് എറണാകുളം ഇക്കണോമിക് ഒഫന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നല്‍കിയ കമ്മീഷന്‍ തുക ഡോളർ ആക്കി മാറ്റിയത് സന്തോഷ് ഈപ്പൻ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. അതേസമയം നിലവില്‍ പ്രതികരിക്കാനില്ലെന്നും മറുപടി വടക്കാഞ്ചേരിയില്‍ പറയുമെന്നും ജാമ്യം നേടി പുറത്തിറങ്ങിയ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

Read Also : ഡോളര്‍ കടത്ത് കേസ്; സാമ്പത്തിക ഉറവിടത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ്

കേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷന്‍ കരാറിനായി ഒരു ലക്ഷത്തിതൊണ്ണൂറായിരം ഡോളര്‍ നല്‍കിയതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യൂണിടാക്കിലെ രേഖകളും ഫയലുകളും കസ്റ്റംസ് വിളിച്ചുവരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍.

Story Highlights – dollar smuggling case, santhosh eapan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top