വെബ്‌സൈറ്റിലെ ശ്രദ്ധക്കുറവ്; രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രിംകോടതി

rajdeep sardesai

മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്തില്ലെന്ന് സുപ്രിംകോടതി. വെബ്‌സൈറ്റില്‍ സംഭവിച്ച ശ്രദ്ധക്കുറവാണെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് സുപ്രിംകോടതി സ്വമേധയാ കേസെടുത്തു എന്നായിരുന്നു വാര്‍ത്ത.

Read Also : മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്ത് സുപ്രിംകോടതി

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഒരു ട്വീറ്റ് കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും മറ്റൊരു ട്വീറ്റ് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെ കുറിച്ചുമായിരുന്നു.

Story Highlights – rajdeep sardesai, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top