Advertisement

മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കേസെടുത്ത് സുപ്രിംകോടതി

February 16, 2021
Google News 2 minutes Read
rajdeep sardesai

മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്ക് എതിരെ കോടതിയലക്ഷ്യ കേസെടുത്ത് സുപ്രിംകോടതി. ജുഡീഷ്യറിയെ വിമര്‍ശിച്ചതിനാണ് സുപ്രിംകോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്തത്.

Read Also : മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി കുടുംബം

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് നീതിന്യായ വ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്. ആസ്ത ഖുറാന നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഇതേ കേസില്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു.

രാജ്ദീപ് സര്‍ദേശായിയുടെ ഒരു ട്വീറ്റ് കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും മറ്റൊരു ട്വീറ്റ് മുന്‍ സുപ്രിംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെ കുറിച്ചുമാണെന്നും വിവരം.

Story Highlights – rajdeep sardesai, supreme court, contempt of court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here