Advertisement

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി കുടുംബം

December 18, 2020
Google News 1 minute Read
s v pradeep wife

മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണം ആസൂത്രിതമെന്ന് സംശയിക്കുന്നതായി ഭാര്യ ശ്രീജ. അപകട സ്ഥലത്തെ മറ്റു വാഹനങ്ങളുടെ വിവരങ്ങളും പ്രദീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാന്‍ പൊലീസ് തയാറാവണമെന്നും കേരളാ പൊലീസിന്റെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also : എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവർ കസ്റ്റഡിയിൽ

എസ് വി പ്രദീപിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. തൊഴില്‍പരമായി നിരവധി പേര്‍ക്ക് പ്രദീപിനോട് ശത്രുതയുണ്ടായിരുന്നുവെന്ന് ഭാര്യ. ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും അപകട സമയത്ത് സമീപത്തുണ്ടായിരുന്ന വാഹനങ്ങളുടെ സാന്നിധ്യം സംശയം ജനിപ്പിക്കുന്നതാണെന്നും പ്രദീപിന്റെ ഭാര്യ ശ്രീജ പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരയ്ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറി ഇടിച്ച് അപകടമുണ്ടായത്. നിര്‍ത്താതെ പോയ ലോറി ഡ്രൈവര്‍ ജോയിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights – s v pradeep, journalist death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here