ഹോസ്പിറ്റലിൽ ഇടിച്ചുകയറി പരിഭ്രാന്തി സൃഷ്ടിച്ച് പശു; ഒരു സ്ത്രീക്ക് പരുക്ക്; വിഡിയോ

കൊളംബിയയിൽ ആശുപത്രിയിൽ ഇടിച്ചുകയറി പശു രോഗികൾക്കിടയിൽ പരിഭ്രാന്തി പരത്തി. ആശുപത്രിയിലെ കാത്തിരിപ്പ് മുറിയിൽ കയറിയ പശു ഓടിയും, ചാടിയും, സാധനങ്ങൾ കുത്തിമറിച്ചിട്ടും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ആന്റിയോകിയയിലെ സാൻ റാഫേൽ ആശുപത്രിയിലാണ് സംഭവം. പശു ഓടി വന്നതോടെ ചിലർ ഓടിമാറുകയും രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ചിലർ മുറിക്കകത്ത് അടപ്പെട്ടുപോയി. ഒരു സ്ത്രീയെ പശു തൊഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
എന്നാൽ ആർക്കും ഗുരുതര പരുക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ത്രീയുടെ പരുക്ക് സാരമാണ്. ആശുപത്രിക്കകത്ത് കയറും മുൻപേ ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന രണ്ട് ബൈക്കുകളും ഭ്രാന്തൻ പശു മറിച്ചിട്ടു.
സംഭവത്തിന് പിന്നാലെ പശുവിന്റെ ഉടമയെത്തി ആശുപത്രി അധികൃതരോടും, ജീവനക്കാരോടും, രോഗികളും ക്ഷമാപണം നടത്തി.
Story Highlights – violent cow enters hospital video
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.