ബിഷപ് ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അന്തരിച്ചു

സാഗര്‍ രൂപത മുന്‍ ബിഷപ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ അന്തരിച്ചു. 91 വയസായിരുന്നു. തൃശൂര്‍ അരണാട്ടുകര സ്വദേശിയാണ്. ഇന്നു രാവിലെ ആറരയോടെ തൃശൂരിലായിരുന്നു അന്ത്യം. 1960 മെയ് 17ന് ബംഗളൂരു ധര്‍മ്മാരാം ചാപ്പലില്‍ വെച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ആദ്യ നിയമനം തൃശൂര്‍ രൂപതയിലെ സോഷ്യല്‍ ആക്ഷന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു.

1987 ഫെബ്രുവരി 22ന് സാഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനായി. തൃശൂര്‍ രൂപത ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗര്‍ രൂപതയെ നയിച്ചു. 2006 മുതല്‍ തൃശൂര്‍ കുറ്റൂരിലെ സാഗര്‍ മിഷന്‍ ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

Story Highlights – Bishop Joseph Pastor Neelankavil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top