അധ്യാപക നിയമനത്തിൽ ചട്ടവിരുദ്ധമായി ഇടപെട്ടു; മന്ത്രി കെ.ടി ജലീലിനെതിരെ പരാതി

മന്ത്രി കെ. ടി ജലീലീനെതിരെ പരാതി. അധ്യാപക നിയമനത്തിന് അംഗീകാരം നൽകാൻ കേരള വിസിക്ക് നിർദേശം നൽകിയെന്നാരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകനെ മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്നാണ് ആരോപണം. അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്ക് മാറ്റി നിയമിക്കാൻ മന്ത്രി ഇടപെട്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി പറയുന്നു. ഇതിനായി പ്രത്യേകം യോഗം ചേർന്ന് സർവകലാശാല വി.സിക്ക് നിർദേശം നൽകി. ഇത് ചട്ട വിരുദ്ധമാണ്. അധ്യാപകനെ മാറ്റി നിയമിച്ചതുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Story Highlights – K T Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top