സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ല : മന്ത്രി എംഎം മണി

govt move not because strike says mm mani

സ്ഥിരപ്പെടുത്തൽ നിർത്തിയത് പ്രതിഷേധങ്ങൾ കണ്ട് ഭയന്നല്ലെന്ന് മന്ത്രി എംഎം മണി. അർഹതപെട്ടവരുടെ ജോലി നഷ്ടപ്പെടുത്തിയ പ്രതിപക്ഷം അവരുടെ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയണം. അർഹതപ്പെട്ടവരുടെ അടക്കം ജോലി നഷ്ടപ്പെടുത്തിയ നാറികളാണ് ഉമ്മൻ ചാണ്ടി സർക്കാരെന്നും എംഎം മണി ആരോപിച്ചു. വേറെ പണി ഇല്ലാത്ത കൊണ്ടാണ് ഷാഫി പറമ്പിലും, ശബരിനാഥനും സമരം ചെയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇന്ന് ഉച്ചയോടെയാണ് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായത്. കരാർ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് സർക്കാർ നിർത്തിവച്ചിരിക്കുന്നത്. മൂന്നുമണിക്കൂർ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തൽ ശുപാർകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. എന്നാൽ ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തിൽ ഇനി സ്ഥിരപ്പെടുത്തൽ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്.

Story Highlights – mm mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top