Advertisement

ചങ്ങരംകുളത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവം; രണ്ട് പേർകൂടി പിടിയിൽ

February 17, 2021
Google News 1 minute Read

മലപ്പുറം ചങ്ങരംകുളം കോലിക്കരയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. ഒന്നാം പ്രതി കോലിക്കര സ്വദേശി ഷമാസിന്റെ സഹോദരൻ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കീം(21) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

ഹക്കീമിനെ പെരുമ്പിലാവിലെ ബന്ധു വീട്ടിൽ നിന്ന് ഷെഫീക്കിനെ പാലക്കാട് ജോലി സ്ഥലത്തു നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഫെബ്രുവരി 9 ന് വൈകിയിട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യ സ്‌കൂളിന് സമീപത്ത് വച്ച് പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കൽ മൊയ്തുണ്ണിയുടെ മകൻ മുനീബ് (25)ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കൾ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Story Highlights – Changaramkulam murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here