വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും

വാളയാര്‍ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് സിബിഐയുടെ വാദം കേള്‍ക്കും. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരിറക്കിയ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

പിഴവുകള്‍ പരിഹരിച്ച് പുതിയ വിജ്ഞാപനമിറക്കിയതായി സര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ യുടെ ഭാഗം കേള്‍ക്കാനായി ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പരുകള്‍ ഉള്‍പ്പെടുത്താതെ വിജ്ഞാപനമിറക്കിയത് അന്വേഷണ ഘട്ടത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നായിരുന്നു പരാതി.

Story Highlights – Walayar case: High Court will hear the arguments of CBI today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top