തലസ്ഥാനത്ത് ആസൂത്രിത ആക്രമണം നടത്താന്‍ യൂത്ത്‌കോണ്‍ഗ്രസും കെഎസ്‌യുവും പദ്ധതിയിടുന്നു: എ.എ. റഹീം

തലസ്ഥാനത്ത് ഇന്ന് ആസൂത്രിത ആക്രമണം നടത്താന്‍ യൂത്ത്‌കോണ്‍ഗ്രസും കെഎസ്‌യുവും പദ്ധതിയിടുന്നതായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. തലസ്ഥാനത്ത് വ്യാപകമായ സംഘര്‍ഷം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുകയാണെന്നും എ.എ. റഹീം പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ക്രിമിനല്‍ സംഘങ്ങളെ ഖദറിട്ട് കൊണ്ടുവന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും. ചോരകൊണ്ട് കളിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ദുഷ്ടമനസോടെയാണ് ഇവര്‍ നിരാഹാരമെന്ന പേരില്‍ തലസ്ഥാനത്ത് പോയി ഇരിക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.

അതേസമയം, ഡിവൈഎഫ്‌ഐ നേതൃത്വവുമായി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള പരമാവധി പേര്‍ക്ക് ജോലി കിട്ടണമെന്നതാണ് തങ്ങളുടെ ആവശ്യം. 20 ശതമാനം പേര്‍ക്കെങ്കിലും ജോലി കിട്ടിയാല്‍ സമരത്തില്‍ നിന്ന് പിന്മാറും. എല്ലാ പാര്‍ട്ടികളുടെയും പിന്തുണ സമരത്തിനുണ്ട്. മന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമാക്കി.

Story Highlights – Youth Congress and KSU plan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top