മാനനഷ്ടക്കേസ്; അമിത് ഷായ്ക്ക് സമൻസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സമൻസ്. പശ്ചിമ ബംഗാൾ എം.പി-എം.എൽ.എ കോടതിയാണ് അമിത് ഷായ്ക്ക് സമൻസ് അയച്ചത്.
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി നൽകിയ മാനനഷ്ടക്കേസിലാണ് സമൻസ്. ഫെബ്രുവരി 22 ന് രാവിലെ പത്ത് മണിക്ക് അമിത് ഷാ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
2018 ഓഗസ്റ്റ് പതിനൊന്നിന് കൊൽക്കത്തയിലെ മായോ റോഡിൽ നടന്ന ബിജെപി റാലിയിൽ അഭിഷേക് ബാനർജിക്കെതിരെ അമിത് ഷാ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അഭിഷേക് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
Story Highlights – Amit Shah summoned by special court in defamation case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here