Advertisement

ഗാൽവാൻ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ചൈന

February 19, 2021
Google News 5 minutes Read
China releases video of Galwan valley clash

ഗാൽവാൻ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ചൈന. കഴിഞ്ഞ വർഷം ജൂണിലാണ് ഗാൽവനിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം നടക്കുന്നത്.

ഒരു കേണലിനും, രണ്ട് സൈനികർക്കുമാണ് ജീവൻ നഷ്ടമായത്. ആന്ധ്ര സ്വദേശിയായ ബി സന്തോഷ് ബാബുവാണ് വീരമൃത്യു വരിച്ച കേണൽ. ചൈനയിലെയും സൈനികർക്ക് ജീവൻ നഷ്ടമായതാണ് റിപ്പോർട്ട്.

ആദ്യം അതിർത്തി കടന്ന് പ്രകോപനമുണ്ടാക്കിയത് ഇന്ത്യയാണെന്ന് ചൈന അന്നേ കുറ്റപ്പെടുത്തിയിരുന്നു. ചൈനയുടെ ഭാഗത്ത് നിന്ന് അഞ്ച് സൈനികർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായായിരുന്നു സൈനികരുടെ മരണം സംഭവിക്കുന്ന തരത്തിലേക്ക് ഇന്ത്യ-ചൈന സംഘർഷം നീണ്ടത്.

Story Highlights – China releases video of Galwan valley clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here