യന്ത്ര തകരാര്‍; ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. ലാന്‍ഡിംഗ് വേളയില്‍ വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. അപായം ഒഴിവാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

12.40 ഓടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Story Highlights – Sharjah – Kozhikode Air India flight emergency landing at Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top