Advertisement

വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

February 19, 2021
Google News 1 minute Read

കോഴിക്കോട്ട് വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. അരൂര്‍ എളയിടത്ത് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത ഒരു ഇന്നോവ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാദാപുരത്ത് കഴിഞ്ഞദിവസം ഒരു വ്യവസായിയെയും തട്ടിക്കൊണ്ടുപോയിരുന്നു.

Story Highlights – unidentified group kidnapped a young man

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here