ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി
വിവാദമായ ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ താത്പര്യ പത്രം ക്ഷണിക്കുകയോ ചെയ്തില്ലെന്ന് പരാതിയില്‍ പറയുന്നു. നടപടി ക്രമങ്ങളില്ലാതെയാണ് കരാര്‍ ഉണ്ടാക്കിയത്.
കരാര്‍ എടുത്ത കമ്പനി ഉപകമ്പനി രൂപീകരിച്ചു. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള പത്ത് ലക്ഷം മൂലധനമുള്ള കമ്പനിയാണിത്. ഇത് സംശയദൃഷ്ടിയോടെ കാണണമെന്നും വലിയ അഴിമതിയാണ് നടക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ ഇടയാക്കുന്ന പദ്ധതിയാണിതെന്നും പരാതിയില്‍ വ്യക്തമാക്കി. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗീരീഷ് ബാബുവാണ് പരാതി നല്‍കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ് പദ്ധതി. വിദേശ കുത്തകകളെയും ട്രോളറുകളെയും ആകര്‍ഷിക്കാനാണിത്. കേരള തീരം തുറന്നുകൊടുക്കണമെങ്കില്‍ ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തണം. അതിനുള്ള ഇടപെടലും ഉണ്ടായിട്ടുണ്ടെന്നും പരാതിക്കാരന്‍. വ്യവസായ വകുപ്പാണ് ഇത് ചെയ്തിരിക്കുന്നത്. വലിയ കരാര്‍ ഇത്ര രഹസ്യമായി നടന്നതെങ്ങനെയെന്നും പരാതിക്കാരന്റെ ചോദ്യം.
Story Highlights – fisheries department, vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here